Posted By user Posted On

2024 ലെ ‘എയർലൈൻ ഓഫ് ദ ഇയർ’ ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു

ദോഹ: എയർ ന്യൂസിലാൻഡ്, കൊറിയൻ എയർ, കാഥേ പസഫിക് എയർവേയ്‌സ്, എമിറേറ്റ്‌സ് തുടങ്ങിയ പ്രമുഖ എയർലൈനുകളെ പിന്തള്ളി എയർലൈൻ റേറ്റിംഗ്‌സ് ഡോട്ട് കോം 2024 ലെ എയർലൈൻ ഓഫ് ദ ഇയർ ആയി ഖത്തർ എയർവേയ്‌സിനെ തിരഞ്ഞെടുത്തു.

തുടർച്ചയായ അഞ്ചാം വർഷവും ഖത്തർ എയർവേയ്‌സിന് മികച്ച ബിസിനസ് ക്ലാസ്, മികച്ച കാറ്ററിംഗ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. യാത്രക്കാരുടെ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കിയുള്ള സ്ഥിരതയും സേവന വിതരണ നിലവാരവുമാണ് ഖത്തർ എയർവേയ്‌സിൻ്റെ വിജയത്തിന് കാരണമെന്ന് എയർലൈൻ റേറ്റിംഗ്‌സ് ഡോട്ട് കോം എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി തോമസ് പ്രസ്താവനയിൽ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *