ഖത്തറിൽ ഡിജിറ്റൽ ഉപയോഗം എങ്ങനെ; സർവേയുമായി മന്ത്രാലയം
ദോഹ: ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി സ്വദേശികളും താമസക്കാരും ഉൾപ്പെടെ ഖത്തർ ജനത എങ്ങനെ ഇടപഴകുന്നുവെന്ന് അറിയാൻ സർവേയുമായി വിവര സാങ്കേതിക മന്ത്രാലയം. സാങ്കേതിക സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, അവയുടെ ഉപയോഗം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ, ഏതെല്ലാം മേഖലയിലാണ് ഉപയോഗം എന്നെല്ലാം തിരിച്ചറിയുകയാണ് ഐ.ടി മന്ത്രാലയം സർവേയുടെ ലക്ഷ്യം.
പൗരന്മാർക്കും താമസക്കാർക്കുമിടയിലെ സമഗ്ര സർവേയുടെ ആദ്യ ഘട്ടത്തിൽ മൊബൈലുകളിലേക്ക് എസ്.എം.എസ് സന്ദേശങ്ങൾ അയച്ചതായി മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ പൊതുജനങ്ങളുമായി വ്യക്തിഗത അഭിമുഖങ്ങൾ നടത്തും. ജൂൺ എട്ടോടെ സർവേ നടപടികൾ അവസാനിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)