പലസ്‌തീൻ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പുകൾ നൽകാനൊരുങ്ങി ഖത്തര്‍
2023-2024 അധ്യയന വർഷങ്ങളിൽ യോഗ്യരായ 927പലസ്തീൻ വിദ്യാർത്ഥികൾക്ക് മുഴുവൻ സ്കോളർഷിപ്പുകൾ നൽകാനൊരുങ്ങി ഖത്തറിലെ എഡ്യൂക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ. ഇതിനായി എഡ്യൂക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷന്റെ (EAA) തന്ത്രപരമായ പങ്കാളിയായ ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെൻ്റിൻ്റെ (QFFD) പിന്തുണയോടെ ബിർസെയ്‌റ്റ് യൂണിവേഴ്സിറ്റിയുമായി ഒരു പുതിയ പങ്കാളിത്തം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസ അവസരം ഉറപ്പാക്കിക്കൊണ്ട്, വിദ്യാർത്ഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസും, അക്കാദമിക്, സ്റ്റുഡൻ്റ് സേവനങ്ങളിലൂടെയുള്ള പിന്തുണയും ഉറപ്പാക്കി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസപരമായി അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തർ സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി ബിർസെയ്റ്റ് യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)