നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ മോണയുടെ ആരോഗ്യം മോശമാണ്, ഉടനെ ഇക്കാര്യങ്ങള്‍ ചെയ്യൂ…
മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാനോ, ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാനോ മടിക്കുന്ന ആളുകൾ നമുക്കിടയിൽ ഒരുപാടുണ്ട്. ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മോണയുടെ ആരോഗ്യം തകരാറിലായെന്ന് വ്യക്തം. ഈ അവസ്ഥയിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിൽ കാര്യമായ പ്രാധാന്യം നൽകേണ്ടതും അത്യാവശ്യമാണ്.
മോണയിൽ രക്തസ്രാവം
പല്ല് തേയ്ക്കുമ്പോഴും ഫ്ലോസിങ് ചെയ്യുമ്പോഴും മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകാറുണ്ടോ? ഇത് പലരിലും സാധാരാണയായി കണ്ടുവരാറുള്ളതല്ലേ എന്നു കരുതി നിസ്സാരവൽക്കരിക്കരുത്. മോണയുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണിത്. ഈ അവസരത്തിൽ വളരെ പതിയെയും ശ്രദ്ധിച്ചും വേണം പല്ല് തേയ്ക്കാൻ. കൂടുതൽ പരിശോധനയ്ക്കും വിലയിരുത്തലിനുമായി ദന്തരോഗവിദഗ്ധനെ കാണേണ്ടതാണ്. വായിൽ ഉണ്ടാകുന്ന വീക്കവും ബാക്ടീരിയയും കുറയ്ക്കാൻ ആൻ്റിമൈക്രോബയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്.
മോണ വീർത്തിരിക്കുക
മോണയിലെ തടിപ്പ്, നീര് എന്നിവ പലർക്കും ബുദ്ധിമുണ്ടാക്കുന്ന പ്രശ്നമാണ്. വീർത്തിരിക്കുന്ന മോണ ചുവന്ന നിറത്തിലായിരിക്കും കാണപ്പെടുക. ഡോക്ടറിനെ കണ്ട് ആവശ്യമായ ചികിത്സാരീതികൾ പിന്തുടരുക.
ദുർഗന്ധം
വായ തുറക്കുമ്പോൾ ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥ എന്ത് കഷ്ടമാണല്ലേ. പലപ്പോഴും പല്ലിന്റെ മാത്രം പ്രശ്നം കൊണ്ടല്ല, മോണയും ഈ ദുർഗന്ധത്തിനു കാരണമാകാം. വായയുടെ ശുചിത്വം പ്രധാനമാണെന്ന് തിരിച്ചറിയാതെയുള്ള അലക്ഷ്യമായ ശീലങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നത്. ചെറുചൂടുള്ള ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നത് നല്ലതാണെന്നും ദന്തരോഗവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പൂർണമായി മാറാനും ശുചിത്വത്തിനു പ്രാധാന്യം കൊടുക്കാനും ഡോക്ടറിന്റെ ഉപദേശം തേടാം
മോണയിൽ വേദന
പല്ല് തേയ്ക്കാൻ വയ്യ, ഒന്നും കഴിക്കാൻ പറ്റുന്നില്ല, എന്തിനേറെ, മോണയിൽ തൊടാൻ പോലും കഴിയുന്നില്ല. ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കാനും ബുദ്ധമുട്ട്. സെൻസിറ്റീവ് മോണകളുള്ളവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണിവ. വായയുടെ പരിചരണത്തിനായി പരുക്കൻ ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)