ഇതാ ഖത്തർ മ്യൂസിയത്തിലേക്ക് ഇന്ന് ഫ്രീ എൻട്രി
ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ മ്യൂസിയങ്ങളെല്ലാം സന്ദർശകർക്കായി തുറന്ന് ഖത്തർ മ്യൂസിയംസ്. മേയ് 18നാണ് ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തോട് ഐക്യപ്പെട്ടുകൊണ്ടാണ് ഖത്തർ മ്യൂസിയം വെള്ളി, ശനി ദിവസങ്ങളിൽ ഖത്തറിലും അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലും ഖത്തർ മ്യൂസിയംസിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രദർശന വേദികളിലേക്കും താമസക്കാർക്കും സന്ദർശകർക്കും പ്രവേശനം സൗജന്യമാക്കി.
ഖത്തർ നാഷനൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർക്, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ത്രീ ടു വൺ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവക്കു പുറമെ, മ്യൂസിയം നേതൃത്വത്തിൽ നടക്കുന്ന പ്രദർശനങ്ങളിലും ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്നതാണ്. ലോകോത്തര സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ കാണാനും ആസ്വദിക്കാനും എല്ലാവർക്കും അവസരം ഒരുക്കിക്കൊണ്ടാണ് ഖത്തർ മ്യൂസിയം അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നതെന്ന് സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)