Posted By user Posted On

ഫിഫ അറബ് കപ്പിന് ഖത്തര്‍ വീണ്ടും വേദിയാകും

ദോഹ ∙ കാല്‍പന്തുകളിയുടെ കളിയാവേശവുമായി ഫിഫ അറബ് കപ്പിന് ഖത്തര്‍ വീണ്ടും ആതിഥേയരാകും. 2025, 2029, 2033 വര്‍ഷങ്ങളിലാണ് ഖത്തര്‍ വേദിയൊരുക്കുന്നത്.

തായ്‌ലൻഡിലെ ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസിലാണ് 3 വര്‍ഷങ്ങളില്‍ ഫിഫ അറബ് കപ്പിന് ഖത്തര്‍ വേദിയാകുമെന്ന് ഫിഫ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് 3 എഡിഷനുകളില്‍ ഫിഫ അറബ് കപ്പ് ഖത്തറില്‍ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. 

2025 മുതല്‍ 2029 വരെയുള്ള 5 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്കും ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്നും കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. \

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *