Posted By user Posted On

ദോഹ മെട്രോയുടെ അഞ്ചാം വാർഷികം; യാത്രക്കാർക്കായി നിരവധി സമ്മാനങ്ങൾ,  നറുക്കെടുപ്പിൽ പങ്കാളികളാകാം

ദോഹ: ദോഹ മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനവസരം. മെയ് 12 മുതൽ ജൂൺ 15 വരെ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നേടാനുള്ള റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാനവസരം ലഭിക്കുക. നറുക്കെടുപ്പിലൂടെ ഐഫോൺ 15, മാക്ബുക് എയർ, ആപ്പിൾ ഐപാഡ് അങ്ങനെ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്ത് ഏതെങ്കിലും മെട്രോ സ്റ്റേഷനിൽ നിന്ന് റാഫിൾ കാർഡ് നേടുക. അടുത്തതായി, റാഫിൾ കാർഡ് പൂർത്തിയാക്കാൻ 5 സ്റ്റാമ്പുകൾ ശേഖരിച്ച് അത് മുഷെരിബ് സ്റ്റേഷനിലെ (ഗോൾഡ്ക്ലബ് ഓഫീസ്) റാഫിൾ ബോക്‌സിൽ ഇടുക. ആദ്യ റാഫിൾ നറുക്കെടുപ്പ് മെയ് 19 ഞായറാഴ്ചയാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *