ഖത്തർ എനർജിയുടെ ഈജിപ്തിലെ പര്യവേക്ഷണ മേഖല
ദോഹ: പ്രകൃതി വാതക പര്യവേക്ഷണം ഈജിപ്തിലെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഖത്തർ എനർജി. എക്സോണ്‍ മൊബൈലുമായി ചേര്‍ന്നാണ് ഈജിപ്ഷ്യൻ തീരത്തെ കയ്റോ, മസ്റി േബ്ലാക്കുകളിലായി രണ്ട് ബ്ലോക്കുകളില്‍ പര്യവേക്ഷണ കരാറിൽ ഒപ്പുവെച്ചത്.പദ്ധതിയില്‍ എക്സോണ്‍ മൊബൈലിന് 60 ശതമാനവും ഖത്തര്‍ എനര്‍ജിക്ക് 40 ശതമാനവും പങ്കാളിത്തമാണ് ഉണ്ടാവുക. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പെട്രോളിയം, പ്രകൃതി വാതക പദ്ധതികളില്‍ നേരത്തെ തന്നെ ഖത്തര്‍ എനര്‍ജി പങ്കാളികളാണ്. ആഫ്രിക്കയില്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഖത്തര്‍ പര്യവേക്ഷണം നടത്തുന്നുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ രാജ്യങ്ങളുമായി സമീപകാലത്ത് ഖത്തര്‍ എനര്‍ജി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈജിപ്തിലെ പര്യവേക്ഷണ പദ്ധതികളുടെ ഭാഗവാക്കാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)