ഖത്തറില്‍ ഇനി ടെൻഷനില്ലാതെ വാഹന പാർക്ക് ചെയ്യണ്ടേ? എങ്കിലിതാ നൂതന പാർക്കിങ് സംവിധാനം എത്തിക്കഴിഞ്ഞൂ…എന്താണെന്നോ? അറിയാം
ദോഹ: ഖത്തറില്‍ ഇനി ടെൻഷനില്ലാതെ വാഹന പാർക്ക് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പാർക്കിങ്ങിനായുള്ള സ്ഥലത്ത് വാഹനമെത്തിച്ച് നൽകിയാൽ പിന്നെ എല്ലാം ഓട്ടോമാറ്റിക്. സാങ്കേതിക സംവിധാനങ്ങളാൽ സജ്ജീകരിച്ച കാബിനുള്ളിലേക്ക് വാഹനം കയറ്റി, ഡ്രൈവർ പുറത്തിറങ്ങി മോണിറ്ററിൽ നിർദേശം നൽകി മാറിനിൽക്കേണ്ട താമസം മാത്രം. വാഹനം, ലഭ്യമായ പാർക്കിങ് സ്പേസിലേക്ക് സുരക്ഷിതമായി കൊണ്ടുപോയി നിർത്തിയിടുന്ന ‘സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ്’. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വമ്പൻ നഗരങ്ങളിൽ പ്രാവർത്തികമായിക്കഴിഞ്ഞ സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ് സൗകര്യം നമ്മുടെ ഖത്തറിന്റെ മണ്ണിലേക്കുമെത്തുകയാണ്. പ്രാദേശിക അറബ് പത്രമായ ‘അൽ റായ’ആണ് ഈ നൂതന പാർക്കിങ് സംവിധാനം ഖത്തറിലും ലഭ്യമാവുന്നത് റിപ്പോർട്ട് ചെയ്തത്.
ബഹുനില കെട്ടിട സമുച്ചയത്തിൽ ലിഫ്റ്റുകളും ചെയിൻ സംവിധാനങ്ങളുമായി വിവിധ നിലകളിലേക്കുയർത്തി പ്രത്യേകം പ്രത്യേകം ഏരിയകളിലായി പാർക്കു ചെയ്യുന്നതാണ് സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ്. ദോഹയിലെ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് ഈ അത്യാധുനിക പാർക്കിങ് സംവിധാനം പ്രാബല്യത്തിൽ വരുന്നത്. 5000ത്തിലധികം ചതുരശ്രമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന കെട്ടിടത്തിൽ 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും. പാർക്കിങ്ങിന് പുറമേ നിരവധി ഷോപ്പുകൾക്കും ഓഫിസുകൾക്കുമാവശ്യമായ സൗകര്യവും അധികൃതർ ഒരുക്കുന്നുണ്ട്.
അതേസമയം, നഗരത്തിലെ പാർക്കിങ് സ്പോട്ടുകളെ കുറിച്ച് വിവരങ്ങൾ നൽകുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനും എത്തിച്ചേരാനും അനുവദിക്കുന്ന സ്മാർട്ട് പാർക്കിങ് പദ്ധതി മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)