Posted By user Posted On

വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

സലാല: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ​ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ്​ മരിച്ചത്.

റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. നോർത്ത് ഔഖത്തിൽ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവർ ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.പിതാവ്​: അലവിക്കുട്ടി. മാതാവ്​: ജമീല. ഭാര്യ: അനീസ. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ. കുടുംബവും മറ്റു ബന്ധുക്കളും സലാലയിൽ ഉണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *