Posted By user Posted On

നിങ്ങൾ ഇതറിഞ്ഞോ? ആറു ഗൾഫ് രാജ്യങ്ങൾക്ക് ഇനി ഒരു വിസ; ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസക്ക് പുതിയ നാമം

ആറ് ഗൾഫ് രാജ്യങ്ങളാകെ സന്ദർശിക്കാൻ ഇനി ഒരൊറ്റ വിസ മതി. ‘ഗൾഫ് ഗ്രാൻഡ് ടൂർസ്’ എന്നാണ് വിസക്ക് പുതിയ പേരിട്ടിരിക്കുന്നത്. ഖത്തർ, യു എ ഇ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അടങ്ങിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്ക് എല്ലാം കൂടിയാണ് ആണ് ഇനി ഒരു ഏകീകൃത വിസ വരുന്നത്. യൂറോപ്പിലെ എല്ലാ രാജ്യങ്ങൾക്കുമായി പൊതുവായുള്ള ഏകീകൃത വിസയായ ഷെൻഗൻ വിസയ്ക്ക് സമാനമായ പ്രത്യേകതകളാണ് ഇതിനുമുള്ളത്.

യാത്രക്കാർക്ക് ഈ വിസയിലൂടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും കഴിയും. യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയാണ് കഴിഞ്ഞ ദിവസം അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിനോദസഞ്ചാരം വർധിപ്പിക്കാനും ജിസിസി മേഖലയിലുടനീളം യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും കൂടിയാണ് പുതിയ വിസ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ്  ഷെൻഗൻ വീസയ്ക്ക് സമാനമായ ജിസിസി ടൂറിസ്റ്റ് വീസയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *