എയർ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏതാനും സർവീസുകൾ കൂടി റദ്ദാക്കി. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി. കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച്റദ്ദാക്കി. സർവീസുകൾ ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ദമാം,മസ്കറ്റ് സർവീസുകൾ പുറപ്പെട്ടിരുന്നു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ രാവിലെ പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി. അതേസമയം അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങി. കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ ഇനി മുടക്കം ഇല്ലാതെ തുടരും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)