ഖത്തർ അമീറിൽ നിന്നും നേരിട്ട് മെഡൽ സ്വീകരിക്കാനയതിന്റെ സന്തോഷത്തിൽ മലയാളി വിദ്യാർത്ഥി
ദോഹ : ഖത്തർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡിസ്റ്റിംഗ്ഷനോട് കൂടി ബിരുദം നേടി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാദാപുരം നരിപ്പറ്റ സ്വദേശി ഹനി ജസ്സിൻ ജാഫർ.
ഖത്തർ യൂണിവേസറ്റിയിൽ നിന്നും മികച്ച പഠനത്തിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ഹനി ഖത്തർ കെ എം സി സി നേതാവ് ജാഫർ തയ്യിൽ നാദാപുരം കക്കാടൻ റസീന ദമ്പതികളുടെ മകനാണ്. ഖത്തർ സർവ്വകലാശാലയിൽ വെച്ചു നടന്ന 47-ാം മത് ബിരുദധാന ചടങ്ങിൽ വെച്ച് ഖത്തർ അമീറിന്റെ കരങ്ങളിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഹാനിയും കുടുംബവും. ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കുള്ള മെഡലുകളാണ് അമീർ നേരിട്ട് കൈമാറുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)