Posted By user Posted On

33-ാമത് ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് ഇന്ന് തുടക്കമാകും

ദോഹ ∙  ‘അറിവ് നാഗരികതകളെ സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിൽ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന 10 ദിവസത്തെ പുസ്തക മേള ഇന്ന് ആരംഭിക്കും. 42 രാജ്യങ്ങളിൽ നിന്നുള്ള 515 പുസ്തക പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഒമാൻ ആണ് ഈ വർഷത്തെ പ്രത്യേക അതിഥി രാജ്യം. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ മേളയിൽ പ്രാദേശിക പുസ്തക പ്രസാധകർക്ക് പുറമെ അറബ്, രാജ്യാന്തര പ്രസിദ്ധീകരണ ശാലകളും പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്ന് ഇക്കുറിയും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് (ഐപിഎച്ച്) എന്നിവ സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രദർശന വേദിയിലെ ‘ചില്‍ഡ്രന്‍ ഒയാസിസി’ൽ കുട്ടികൾക്കായി നടക്കുന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടികൾ മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.10 ദിവസത്തെ പുസ്തകമേള ഈ മാസം 18 ന് സമാപിക്കും. രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയാണ് പ്രവേശനം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *