Posted By user Posted On

ഖത്തറിൽ ഒ​ളി​മ്പി​ക്സി​ന് കാ​ഹ​ളം;
ലോ​ക​താ​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ ദോ​ഹ

ദോ​ഹ: ലോ​ക​ത്തി​ലെ മു​ൻ​നി​ര അ​ത്‍ല​റ്റു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ​ഡ​യ​മ​ണ്ട് ലീ​ഗ് പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി ദോ​ഹ. സീ​സ​ണി​ലെ മൂ​ന്നാ​മ​ത്തെ ഡ​യ​മ​ണ്ട് ലീ​ഗി​ന് വെ​ള്ളി​യാ​ഴ്ച സു​ഹൈം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി​യാ​കു​ന്ന​ത്. ജൂ​ലൈ 26ന് ​തു​ട​ക്കം കു​റി​ക്കു​ന്ന പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ലീ​ഗ് എ​ന്ന നി​ല​യി​ൽ ചാ​മ്പ്യ​ൻ താ​ര​ങ്ങ​ൾ യോ​ഗ്യ​ത തേ​ടി​യും, നേ​ര​ത്തേ ഒ​ളി​മ്പി​ക് ടി​ക്ക​റ്റു​റ​പ്പി​ച്ച​വ​ർ ത​ങ്ങ​ളു​ടെ പ്ര​ക​ട​നം തേ​ച്ച് മി​നു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ദോ​ഹ​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്. പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 154 അ​ത്‍ല​റ്റു​ക​ൾ മാ​റ്റു​ര​ക്കും. പ​​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും ​ഒ​ളി​മ്പി​ക്സ്, വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ് മെ​ഡ​ലി​സ്റ്റു​ക​ളാ​ണ്. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി 14 ഇ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര​യാ​ണ് മീ​റ്റി​​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *