ഖത്തറിലെ ഇന്ധനനീക്കത്തിന് ചൈനയിൽനിന്നും വമ്പൻ കപ്പലുകൾ
ദോഹ: ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക നീക്കത്തിനാവശ്യമായ കൂറ്റൻ എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിൽ ചൈനയുമായി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപറേഷൻ (സി.എസ്.എസ്.സി)യിൽനിന്നും 18 അത്യാധുനിക ക്യൂ.സി മാക്സ് സൈസ് എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിനാണ് ഒപ്പുവെച്ചത്. 2.71 ലക്ഷം ക്യൂബിക് മീറ്റർ ശേഷിയുള്ളതാണ് പുതുതായി നിർമിക്കുന്ന ഓരോ കപ്പലും. ചൈനയിലെ ഹുഡോങ് ഴോങ്വ ഷിപ്പ്യാഡിലാകും നിർമാണം. കരാർപ്രകാരം ആദ്യ എട്ട് കപ്പലുകൾ 2028-29ലും, ശേഷിച്ച പത്ത് കപ്പലുകൾ 2030-31 വർഷങ്ങളിലുമായി കൈമാറ്റം പൂർത്തിയാക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)