ഖത്തറില്‍ ഇതാ പരമ്പരാഗത മുത്തുവാരൽ-മീൻപിടിത്ത മത്സരം 30ന്; മത്സരങ്ങളില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം…
ദോഹ: പരമ്പരാഗത മുത്തുവാരൽ-മീൻപിടിത്ത മത്സരമായ സെൻയാർ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് ഏപ്രിൽ 30ന് തുടക്കം കുറിക്കുമെന്ന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. മേയ് മൂന്നുവരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് മേള നടക്കുക. ഖത്തറിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുകയെന്നതാണ് സെൻയാറിലൂടെ ലക്ഷ്യമിടുന്നത്. ‘ഒരുമിച്ച് കടലിൽ പോകുക’ എന്നാണ് സെൻയാർ എന്ന വാക്കിന്റെ അർഥം. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ കതാറ വെബ്സൈറ്റായ katara.nte വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)