ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾ വീണ്ടും ഫലം കണ്ടു; യുദ്ധത്തിനിടെ ഒറ്റപ്പെട്ട 48 കുട്ടികളെ കൈമാറാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി
ദോഹ: ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾ വീണ്ടും ഫലം കണ്ടു. യുദ്ധത്തിനിടെ ഒറ്റപ്പെട്ട 48 കുട്ടികളെ കൈമാറാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. ഖത്തർ അന്താരാഷ്ട്ര സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റഷ്യൻ യുക്രൈൻ അധികൃതർ കുട്ടികളെ കൈമാറുന്ന കാര്യം പ്രഖ്യാപിച്ചത്. റഷ്യയിൽ കുടുങ്ങിയ 29 യുക്രൈൻ കുട്ടികളെയും യുക്രൈനിൽ കുടുങ്ങിയ 19 റഷ്യൻ കുട്ടികളെയുമാണ് പരസ്പരം കൈമാറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളിൽ ഒറ്റപ്പെട്ടവരുടെ പുനഃസംഗമം ഒരുക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൈമാറ്റം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)