Posted By user Posted On

ഹൃദയാഘാതം മൂലം നിര്യാതയായ മലയാളി ഉംറ തീർഥാടകയുടെ മൃതദേഹം ഗള്‍ഫില്‍ ഖബറടക്കി

വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം മൂലം നിര്യാതയായ മലപ്പുറം വേങ്ങര അരീകുളം സ്വദേശിനി പാത്തുമ്മു (63) വിന്റെ മൃതദേഹം സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഖബറടക്കി. ഫെബ്രുവരി 14 ന് ഉംറ വിസയിൽ സൗദിയിലെത്തിയ അവർ ഉംറയും മദീന സന്ദർശനവുമെല്ലാം പൂർത്തിയാക്കി യാംബുവിൽ ‘മാത ജിപ്‌സം’ കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്യുന്ന മകൻ ടി.ഷറഫുദ്ദീന്റെ വസതിയിൽ കഴിയുകയായിരുന്നു. മകന്റെ വീട്ടിൽ നിന്നാണ് ഹൃദയാഘാതം മൂലം അവർ മരിച്ചത്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *