ഖത്തർ എയർവേസ് കാർഗോയുടെ ദോഹയിലെ അനിമൽ സെന്റർ തുറന്നു; ഇക്കാര്യങ്ങള്‍ അറിയൂ…
മനുഷ്യ യാത്രികരെ പോലെ, വളർത്തു മൃഗങ്ങളായ യാത്രികർക്കും ഇനി ദോഹയിൽ വി.ഐ.പി സൗകര്യങ്ങളോടെ വിശ്രമിക്കാം. എന്നുവച്ചാലെന്താണെന്നോ? ഖത്തർ എയർവേസ് കാർഗോയാണ് ലോകത്തെ ഏറ്റവും വലിയ അനിമൽ സെൻറർ ഹമദ് വിമാനത്താവളത്തോട് ചേർന്ന് നിർമിച്ച് റെക്കോഡിട്ടത്. വിമാനത്താവളത്തിലെ നാലു സോണുകളിലായാണ് 140 നായ് കൂടുകളും 24കുതിര ലായങ്ങളും പൂച്ചകൾക്കുള്ള സൗകര്യങ്ങളുമായി അനിമൽ സെൻറർ നിർമിച്ചത്.
വായുസഞ്ചാരം ഉറപ്പാക്കിയും, പുറത്തെ അതി ശൈത്യമോ, കഠിനമായ ചൂടോ ബാധിക്കാത്തവിധം ഏത് കാലാവസ്ഥക്കും അനുയോജ്യ സൗകര്യത്തോടെയാണ് സെൻറർ നിർമിച്ചത്. തീരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ വിവിധ ജീവി വർഗങ്ങളെയും സംരക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ട്. അന്താരാഷ്ട്ര വ്യോമ ഗതാഗത മേഖലയിലെ 2022ലെ കണക്കുപ്രകാരം ലോകത്തെ മൃഗങ്ങളുടെ സഞ്ചാരത്തിൽ ഒമ്പത് ശതമാനവും ഖത്തർ എയർവേസ് കാർഗോ വഴിയാണ്. 5260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വളർത്തുമൃഗ കേന്ദ്രത്തിൽ ഓരേ സമയം 140 നായ്കൾ, 40ലേറെ പൂച്ച, 24 കുതിരകൾ എന്നിവക്ക് കൂടുകൾ സജ്ജമാണ്. ലോകത്തിലെ മുൻനിര കാർഗോ വിമാന സർവിസായ ഖത്തർ എയർവേസ് കാർഗോ, വളർത്തുമൃഗങ്ങൾക്കുള്ള യാത്രയിലും മുൻനിരയിൽ തന്നെയാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കുേമ്പാൾ ആവശ്യമായ വിശ്രമവും ഇടവേളയും നൽകുന്നതിന് സുരക്ഷിതമായ ഇടം എന്ന നിലയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ അനിമൽ സെൻറർ സ്ഥാപിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)