ഖത്തറിലെ അതിർത്തിയിൽ ആയുധക്കടത്ത് പിടികൂടി
ദോഹ: ഖത്തറിലെ അബു സംറ അതിർത്തി വഴി റോഡു മാർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങൾ കസ്റ്റംസ് വിഭാഗം പിടികൂടി. ലാൻഡ് കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. മൂന്ന് തോക്കും 1900ത്തോളം തിരകളും കണ്ടെത്തി. വാഹനത്തിന്റെ പിൻഭാഗത്ത് രഹസ്യഅറയിലായി ഒളിപ്പിച്ച തോക്കും തിരകളും ഉൾപ്പെടെ ആയുധങ്ങള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. അതിർത്തി ചെക്ക് പോസ്റ്റിലെ വാഹന സ്കാനിങ് ഉപകരണം വഴി നടത്തിയ പരിശോധനയിലായിരുന്നു പിൻഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച ആയുധങ്ങൾ കണ്ടെത്തിയത്.
അടുത്തിടെയാണ് അബുസംറ അതിർത്തിയിൽ ജനറൽ കസ്റ്റംസ് അതോറിറ്റി വാഹന പരിശോധനക്കായി പുതിയ സ്കാനിങ് യൂനിറ്റ് സ്ഥാപിച്ചത്. വാഹനം പ്രവേശിച്ചുകഴിഞ്ഞാൽ മുഴുവൻ പരിശോധനയും യാന്ത്രികമായി നിർവഹിക്കുന്ന അത്യാധുനിക സംവിധാനമാണിത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)