ആറുമാസം നീളുന്ന ലോകമേളയായ ഒസാക എക്സ്പോ 2025 പവലിയന് തറക്കല്ലിട്ട് ഖത്തർ
ദോഹ: രണ്ടു വർഷം മുമ്പ് ദുബൈ വേദിയായ വേൾഡ് എക്സ്പോയുടെ അടുത്ത പതിപ്പായ ജപ്പാനിലെ ഒസാകയിൽ നടക്കുന്ന എക്സ്പോയിൽ തങ്ങളുടെ പവലിയൻ നിർമാണത്തിന് തുടക്കം കുറിച്ച് ഖത്തർ. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് ആറുമാസം നീളുന്ന ലോകമേളക്ക് ഒസാക വേദിയാകുന്നത്.
ജപ്പാനുമായുള്ള ഖത്തറിന്റെ സഹകരണ, സൗഹൃദ ബന്ധങ്ങൾ പ്രതിഫലിക്കുന്നതാവും എക്സ്പോയിലെ പങ്കാളിത്തമെന്ന് ജപ്പാനിലെ ഖത്തർ സ്ഥാനപതിയും എക്സ്പോ കമീഷണർ ജനറലുമായ ജാബർ ബിൻ ജാറല്ല അൽ മർറി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും എക്സ്പോയിലെ രാജ്യത്തിന്റെ പങ്കാളിത്തം വിവിധ മേഖലകളിലെ നേട്ടങ്ങളെ അവലോകനം ചെയ്യാനുള്ള അവസരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ജാബർ അൽ മർറി കൂട്ടിച്ചേർത്തു. അത്യാധുനിക സൗകര്യങ്ങളും, ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പകർത്തുന്നതുമായ മാതൃകയിലാണ് എക്സ്പോ വേദിയിലെ പവലിയൻ സജ്ജമാക്കുന്നത്. ആഗോള വെല്ലുവിളികൾ നേരിടാനും പുതിയ സുസ്ഥിര മാതൃകകളും നൂതന കണ്ടെത്തലുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായിരിക്കും ഒസാക്ക വേദിയാകുന്ന എക്സ്പോ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)