ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പുസ്തകങ്ങൾ, കളിയുപകരണങ്ങൾ, ഗെയിമുകൾ, പഠന സഹായികൾ ഉൾപ്പെടുന്നതാണ് മൊബൈൽ ലൈബ്രറി.രണ്ടു നിലകളിലായി 30 വിദ്യാർഥികളെ ഒരേസമയം ബസിൽ ഉൾകൊള്ളാൻ കഴിയും. ആദ്യ നില പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, സ്മാർട് ടാബ്ലറ്റ്‌സ് എന്നിവ ഉൾകൊള്ളുന്നു. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള മുവാസലാതുമായി സഹകരിച്ചാണ് മൊബൈൽ ലൈബ്രറിക്ക് തുടക്കമിട്ടത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)