Posted By user Posted On

ഈ രാജ്യത്ത് ഒരു മണിക്കൂറിനുള്ളിൽ ആറ് കുട്ടികൾക്ക് ജന്മം നല്‍കി 27 കാരി, 4.7 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, അത്യപൂര്‍വ സംഭവം

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 27 -കാരി ഒരു മണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്. അത്യപൂര്‍വ്വ പ്രസവത്തിലെ നാല് ആണും രണ്ട് പെണ്‍കുട്ടികളും സുഖമായിരിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റാവല്‍പിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നത്. ആറ് കുട്ടികള്‍ക്ക് രണ്ട് പൌണ്ടാണ് ഭാരം (ഒരു കിലോയ്ക്ക് അല്പം കുറവ്). അമ്മയുടെ കുട്ടികളും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഫര്‍സാന മാധ്യമങ്ങളോട് പറഞ്ഞു. സീനത്ത് വഹീദ് എന്ന റാവല്‍പിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികള്‍ ജനിച്ചത്. കുട്ടികളുടെ അച്ഛന്‍റെ പേര് വഹീദ് എന്നാണ്. സീനത്തിന്‍റെ ആദ്യ പ്രസവം സാധാരണമായിരുന്നു. രണ്ടാമത്തെ പ്രസവത്തിലാണ് അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവവേദനയെ തുടര്‍ന്നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ കുട്ടികള്‍ ഇന്‍ക്യുബേറ്ററിലാണെന്നും ആറ് പേരുടെയും ആരോഗ്യത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *