ഖത്തറില്‍ പെരുന്നാള്‍ കാലത്ത് സ്ഥാപിച്ച ഈദിയ്യ എടിഎം വമ്പൻ ഹിറ്റ്
ദോഹ: ഖത്തറില്‍ പെരുന്നാൾ കാലത്ത് ഖത്തർ സെൻട്രൽ ബാങ്ക് നേതൃത്വത്തിൽ സ്ഥാപിച്ച ഈദിയ്യ എ.ടി.എമ്മുകൾ ബിഗ് ഹിറ്റായതായി റിപ്പോര്‍ട്ടുകള്‍. സ്വദേശികൾക്കും താമസക്കാർക്കും പെരുന്നാളിന് ബന്ധുക്കൾക്കും കുട്ടികൾക്കും സമ്മാനിക്കാനുള്ള പെരുന്നാൾപണം പിൻവലിക്കാനായി സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകള്‍ സ്ഥാപിച്ചത്. ഇതുവഴി 1.35 കോടി റിയാല്‍ പിൻവലിച്ചുവെന്ന് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ സെൻട്രല്‍ ബാങ്ക് അറിയിക്കുന്നത്. മാളുകൾ,ഷോപ്പിങ് കോംപ്ലക്സുകൾ, അൽ മീരകൾ എന്നിവിടങ്ങളിൽ പത്തു സ്ഥലങ്ങളിലാണ് വിവിധ നിരക്കുകളിലെ കറൻസികൾ പിൻവലിക്കാനുള്ള സൗകര്യമൊരുക്കിയത്. അഞ്ച്, പത്ത്, 50, 100 റിയാലുകൾ എന്ന തോതിൽ കറൻസികൾ ലഭ്യമാക്കിയപ്പോൾ തന്നെ വൻതോതിൽ എ.ടി.എം ഉപയോഗപ്പെടുത്തി. റമദാൻ അവസാന ദിവസങ്ങളിലാണ് ഖത്തറിലെ വിവിധ ഭാഗങ്ങളിലായി പ്രത്യേക എ.ടി.എമ്മുകൾ തയാറാക്കിയത്. എടിഎം സഹായമായതായും പൊതുജനങ്ങള്‍ അറിയിക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)