ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ; 6 പുതിയ ആംബുലൻസുകൾ കൂടി
ഗസ്സയിൽ വെടിനിർത്തൽ ആരംഭിച്ച് സംഘർഷ സാഹചര്യത്തിന് അയവു വന്നതിനു പിന്നാലെ, കൂടുതൽ ദുരിതാശ്വാസ വസ്തുക്കളെത്തിച്ച് ഖത്തർ. ആറ് ആംബുലന്‍സുകളും അവശ്യവസ്തുക്കളുമാണ് ഈജിപ്തിലെത്തിച്ചത്.
കടുത്ത പ്രതിസന്ധിയാണ് ഗസ്സയിലെ ആരോഗ്യ മേഖല നേരിടുന്നത്. ആംബുലന്‍സുകളില്‍ നല്ലൊരു പങ്കും ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആറ് ആംബുലന്‍സുകള്‍ ഖത്തര്‍ ഗസ്സയില്‍ എത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, അവശ്യസാധനങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഖത്തർ എത്തിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തവണ ദുരിതാശ്വാസ വസ്തുക്കൾ സജ്ജമാക്കിയത്. ഇതുവരെ 16 വിമാനങ്ങളിലായി 579 ടണ്‍ അവശ്യവസ്തുക്കളും മരുന്നുകളുമാണ് ഖത്തര്‍ ഗസ്സയിലേക്ക് അയച്ചത്. ഇതോടൊപ്പം തന്നെ ഖത്തര്‍ താമസ രേഖയുള്ള ഗസ്സക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ 20 പേര് കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)