Posted By Editor Editor Posted On

ഗാസയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായം കൂടി

ഗാസയിലെ ജനങ്ങൾക്കായി ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായങ്ങളുമായി ഖത്തറിന്റെ 2 വിമാനങ്ങൾ കൂടി ഈജിപ്തിലെത്തി. 6 ആംബുലൻസുകളാണ് നൽകുന്നത്. ഇതോടെ ഗാസയിലേക്കുള്ള സഹായങ്ങൾ 579 ടൺ ആയി. കഴിഞ്ഞ ദിവസമാണ് 41 ടൺ സാധനസാമഗ്രികൾ ഈജിപ്തിലെത്തിച്ചത്. അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും മെഡിക്കൽ സാമഗ്രികളും താമസിക്കാനുള്ള ടെന്റുകളുമാണ് ഗാസയിലേക്കായി ഖത്തർ നൽകി വരുന്നത്. ഇതിനു പുറമേയാണ് ഇന്നലെ ആംബുലൻസുകൾ കൂടി നൽകിയത്.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *