Posted By Editor Editor Posted On

ഖത്തറിൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം നടത്തിയ ആ​റം​ഗ സം​ഘം പി​ടി​യി​ൽ

ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി ക​വ​ർ​ച്ച ന​ട​ത്തി​യ ആ​റം​ഗ സം​ഘത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാഗം പി​ടി​കൂടി. പ​ണ​വും സ്വ​ർ​ണ​വു​മാ​യി ക​വ​ർ​ച്ച​മു​ത​ലു​ക​ൾ ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ​ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാണ് പ്രതികൾ. ഖ​ത്ത​റി​ലെ വി​വി​ധ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ മോ​ഷ​ണം. 12.88 ല​ക്ഷം റി​യാ​ലും, മൂ​ന്ന് ല​ക്ഷം റി​യാ​ലി​ന്റെ സ്വ​ർ​ണ​വും ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം പി​ടി​കൂ​ടി. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും* അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *