ഇനി എപ്പോളും ഫോൺ കയ്യിൽപ്പിടിച്ച് നടക്കേണ്ട! കോൾ ചെയ്യുന്ന ആളിന്റെ പേര് വിളിച്ച് പറയും, മെസേജ് വായിച്ച് കേൾപ്പിക്കും; ഇതാ ഒരു ഉഗ്രൻ ആപ്പ്
നിങ്ങളുടെ ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് ഫോൺ കയ്യിൽ എടുക്കാതെയും അതിലേക്ക് നോക്കാതെയും അറിയാൻ കഴിഞ്ഞാലോ app developers, പലപ്പോളും പല ജങ്ക് കോളുകളും നമുക്ക് ഒഴിവാക്കാൻ പറ്റില്ലെ, അത്രയും സമയം ലാഭിക്കാൻ കഴിയില്ലെ. ഇതാ അത്തരത്തിൽ ഒരു ആപ്പിനെ ആണ് പരിചയപ്പെടുത്തുന്നത്. ആരാണ് വിളിക്കുന്നതെന്നും, എന്ത് സന്ദേശമാണ് ഫോണിൽ വന്നതെന്നും പറഞ്ഞ് തരുന്ന ഒരു കിടിലൻ ആപ്പാണ് കോളർ നെയിം അനൗൺസർ ആപ്പ്. വാട്സ്ആപ്പ് ഫീച്ചറും ഈ ആപ്പ് സപ്പോർട്ട് ചെയ്യുന്നതിനാൽ ഫോൺ എടുക്കാതെ തന്നെ ഈ സന്ദേശങ്ങളും കേൾക്കാൻ സാധിക്കും. ആപ്പ് ഓൺ ചെയ്ത് സന്ദേശങ്ങളും കോളർ നെയിമും കേൾക്കാൻ പാകത്തിന് സെറ്റ് ചെയ്ത് വെച്ചാൽ മതിയാകും. ഇനി നിങ്ങൾ ഇത്തരത്തിൽ സന്ദേശങ്ങളും പേരുകളും ഉച്ചത്തിൽ കേൾക്കാൻ പറ്റാത്ത സ്ഥലത്താണെങ്കിൽ അത് ഓഫ് ചെയ്ത് വെയ്ക്കുകയും ചെയ്യാം. അജ്ഞാത ടെലിഫോൺ നമ്പറുകളും ഈ ആപ്പ് തിരിച്ചറിയും. അതിനാൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ ഇല്ലെങ്കിൽപ്പോലും ആരാണ് നിങ്ങളെ വിളിച്ചതെന്ന് നിങ്ങൾക്ക് അറിയാനാകും. ഏത് ആൻഡ്രോയിഡ് ഉപയോക്താവിനും എത് ഫോണിലും ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. നിങ്ങൾ വാഹനമോടിക്കുമ്പോഴോ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോഴോ, നിങ്ങൾക്ക് ഇൻകമിംഗ് കോളുകളോ വാചക സന്ദേശങ്ങളോ സ്വീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല, അത്തരം സന്ദർഭങ്ങളിൽ മികച്ച സഹായിയാണ് ഈ ആപ്പ്. ഞങ്ങളുടെ സ്പീക്കർ അലേർട്ട് സിസ്റ്റം ഉപയോഗിച്ച് ഫോണിൽ സ്പർശിക്കാതെ ആരാണ് നിങ്ങളെ വിളിക്കുന്നതെന്ന് തിരിച്ചറിയാൻ ഈ ആപ്പിലൂടെ സാധിക്കും. നിങ്ങൾ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ ടെലിമാർക്കറ്ററിൽ നിന്നോ സ്പാം കോളുകളിൽ നിന്നോ കോളുകൾ ലഭിക്കുന്നത് വളരെ അരോചകമാണ്, ഇത്തരം സന്ദർഭങ്ങളിൽ ആരുടെ കോൾ എടുക്കണം ആരുടെയൊക്കെ മെസേജിന് മറുപടി നൽകണം എന്നൊക്കെ ഈ ആപ്പിലൂടെ പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കും.
കോളർ അനൗൺസർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ;
https://play.google.com/store/apps/details?id=com.jaredco.calleridannounce
കോളർ നെയിം അനൗൺസർ ആപ്പിന്റെ പ്രധാന സവിശേഷതകൾ;
• ഈ ആപ്പ് വിളിക്കുന്നയാളെയും ടെക്‌സ്‌റ്റ് മെസേജ് അയക്കുന്നയാളെയും തിരിച്ചറിയുകയും അത് ഉച്ചത്തിൽ അറിയിക്കുകയും ചെയ്യുന്നു, കോളർ ചെക്ക് ആയും കോളർ നെയിം സ്പീക്കർ അലേർട്ട് സിസ്റ്റമായും ആപ്പ് പ്രവർത്തിക്കും.
• സ്‌മാർട്ട് കോളർ ഐഡി ഡിസ്‌പ്ലേ സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നോക്കുന്നതിന് മുമ്പ് തന്നെ ആരാണ് നിങ്ങളെ വിളിച്ചത് അല്ലെങ്കിൽ നിങ്ങൾക്ക് ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും.
• കോളർ ഐഡി ഫംഗ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത അജ്ഞാത നമ്പറുകളെയും കോളേഴ്‌സ് ഐഡിയെയും തിരിച്ചറിയാൻ സാധിക്കും
• ഇൻകമിംഗ് മെസേജ് അനൗൺസർ, കോളർ അനൗൺസർ ഫംഗ്‌ഷൻസ് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഓൺ അല്ലെങ്കിൽ ഓഫ്
ചെയ്യാൻ സാധിക്കും
• അജ്ഞാത കോളർമാരെ തിരിച്ചറിയാൻ കോളർ ഐഡി ഫംഗ്‌ഷൻ ബിൽറ്റ് ഇൻ ചെയ്യുന്നു
കോളർ അനൗൺസർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ;
https://play.google.com/store/apps/details?id=com.jaredco.calleridannounce
Comments (0)