ഖത്തറില്‍ വിദ്യാഭ്യാസ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ ക്യാമ്പയിൻ ആരംഭിച്ചു, കുട്ടികള്‍ക്കായി നിരവധി പരിപാടികളും
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE), മൊവാസലാത്തിന്റെ (കർവ) സഹകരണത്തോടെ ‘മൈ സ്കൂൾ ഈസ് മൈ സെക്കൻഡ് ഹോം’ എന്ന പ്രമേയത്തിൽ വ്യാഴാഴ്ച ബാക്ക്-ടു-സ്കൂൾ ക്യാമ്പയിൻ ആരംഭിച്ചു. ഓഗസ്റ്റ് 24 മുതൽ 29 വരെ ഇനിപ്പറയുന്ന തീയതികളിൽ മാൾ ഓഫ് ഖത്തറിലാണ് കാമ്പയിൻ നടക്കുന്നത്.
വ്യാഴം, വെള്ളി, ശനി (വൈകിട്ട് 4 മുതൽ 9 വരെ). ഞായർ, തിങ്കൾ, ബുധൻ (വൈകിട്ട് 3 മുതൽ രാത്രി 8 വരെ)
സ്‌കൂളുകളിലെ പഠന അന്തരീക്ഷത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന പരിപാടികളും വിവിധ വിനോദ പ്രവർത്തനങ്ങളും കാമ്പയിൻ വാഗ്ദാനം ചെയ്യുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ, പ്രത്യേകിച്ച് പ്രൈമറി, ബാല്യകാല ഘട്ടങ്ങളിലുള്ളവരെ, വിവിധ പരിപാടികളിലൂടെ സജ്ജരാക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഖത്തർ വാർത്താ ഏജൻസിയോട് (ക്യുഎൻഎ) സംസാരിച്ച എംഒഇഎച്ച്ഇയുടെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ മറിയം അബ്ദുല്ല അൽ മോഹൻനാദി പറഞ്ഞു.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)