Posted By user Posted On

ഖത്തർ എയർവേയ്സിൽ നിരവധി ജോലി ഒഴിവുകൾ! ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023 റിക്രൂട്ട്മെന്റ് ഡ്രൈവ് സെപ്റ്റംബറിൽ

ദോഹ : ഖത്തർ എയർവെയ്സിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് 2023 ഡൽഹിയിലും മുംബൈയിലും വെച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 16 , 17 തീയതികളിൽ ഡൽഹിയിലും , സെപ്റ്റംബർ 29 , 30 തീയതികളിൽ മുംബൈയിലും റിക്രൂട്ട്മെന്റ് നടക്കും.

ഖത്തർ എയർവേയ്സ് , ഖത്തർ എയർവേയ്സ് കാറ്ററിംഗ് കമ്പനി, ഖത്തർ ഡ്യൂട്ടി ഫ്രീ , ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ഖത്തർ ഏവിയേഷൻ സർവീസസ്, തുടങ്ങി ദിയാഫത്തീന ഹോട്ടലുകൾ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ കമ്പനി നിയമിക്കും.

ഡിജിറ്റൽ , ഫ്രണ്ട് ഓഫ് ഹൗസ് , അഡ്മിനിസ്ട്രേഷൻ , സെയിൽസ് , ഫിനാൻസ്,വാണിജ്യം , മാനേജ്മെന്റ് , കാർഗോ , കസ്റ്റമർ സർവീസ് , എഞ്ചിനീയറിംഗ് , ഫ്ലൈറ്റ് ഓപ്പറേഷൻസ് , ഗ്രൗണ്ട് സർവീസ് , സേഫ്റ്റി ആൻഡ് സെക്യൂരിറ്റി , പാചകം , കോർപ്പറേറ്റ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ജോലിയുടെ യോഗ്യതയായി ഖത്തർ എയർവേയ്‌സ് ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം , റാമ്പ് കൈകാര്യം ചെയ്യൽ , അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി കമ്പനി കണക്കാക്കുന്നു. ഏതെങ്കിലും ഒരു എയർലൈനിൽ മേൽപ്പറഞ്ഞ ഒഴിവിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻതൂക്കം ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യവും അലവൻസുകളും ഉൾപ്പെടെയുള്ള നികുതി രഹിത വരുമാനം ലഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഖത്തർ എയർവേയ്സ് കരിയർ പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം.ഖത്തർ എയർവേയ്സിൽ നിരവധി ജോലി ഒഴിവുകൾ! ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023 റിക്രൂട്ട്മെന്റ് ഡ്രൈവ് സെപ്റ്റംബറിൽ.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *