ഖത്തറിലെ മസാജ് പാർലറുകളിൽ റെയ്ഡ്; 251 പേർ അറസ്റ്റിൽ
ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പ്രകാരം 251 പ്രതികളെ അറസ്റ്റ് ചെയ്തു.
പൊതു ധാർമ്മികതയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നടത്തിയതിനും ലൈസൻസിംഗിൽ വ്യക്തമാക്കിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിച്ചതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാര്‍ലറുകളിൽ നിന്നുള്ള 251 പ്രതികളെ പിടികൂടിയതായി മന്ത്രാലയം ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയിലെ അധികാരികളുടെ ഏകോപനത്തോടെ പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ആണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)