Posted By user Posted On

ഖത്തറിലെ റോ​ഡുകളിൽ ഇനി കൂടുതൽ ജാ​ഗ്ര​ത വേണം; നി​ങ്ങ​ൾ റ​ഡാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​, പണികിട്ടും

ദോ​ഹ: ഇ​നി വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചാ​ൽ ന​ല്ല​ത്. ഡ്രൈ​വി​ങ്​ സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ റോ​ഡി​ലെ റ​ഡാ​ർ ക​ണ്ണു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ക്കാ​തെ​യും മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചും വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ഴ​യും ത​ക്ക​താ​യ ശി​ക്ഷ​യും നി​ങ്ങ​ളെ തേ​ടി​യെ​ത്തും. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള റ​ഡാ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും സ്​​ഥാ​പി​ച്ച​താ​യും സെ​പ്​​റ്റം​ബ​ർ മൂ​ന്നു​ മു​ത​ൽ ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​മെ​ന്നും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ അ​റി​യി​ച്ചു. രാ​ത്രി​യി​ലും പ​ക​ൽ​വെ​ളി​ച്ച​ത്തി​ലും ഒ​രു​പോ​ലെ റോ​ഡ് നി​രീ​ക്ഷ​ണ​ത്തി​ന്​ ശേ​ഷി​യു​ള്ള കാ​മ​റ​ക​ളോ​ടെ​യാ​ണ്​ ​ഓ​​ട്ടോ​മേ​റ്റ​ഡ്​ റ​ഡാ​റു​ക​ൾ സ്​​ഥാ​പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ചെ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​പോ​ലും തി​രി​ച്ച​റി​യാ​നും ക​​ണ്ടെ​ത്താ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ്​ ഇ​വ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.എ​ക്​​സ്​​പ്ര​സ്​ ഹൈ​വേ​ക​ളും പ്ര​ധാ​ന റി​ങ്​ റോ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്ന റോ​ഡു​ക​ളി​ൽ അ​പ​ക​ട സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​ൽ സീ​റ്റ്​ ബെ​ൽ​റ്റ്​ അ​ണി​യു​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​ണ്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ കൂ​ടി ഭാ​ഗ​മാ​ണ്​ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ക്കു​ന്ന​തും നി​രീ​ക്ഷി​ക്കാ​ൻ ഓ​​ട്ടോ​മേ​റ്റ​ഡ്​ റ​ഡാ​ർ, കാ​മ​റ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷം​ത​ന്നെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ റ​ഡാ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മൊ​ബൈ​ൽ, സീ​റ്റ്​ ബെ​ൽ​റ്റ്​ എ​ന്നി​വ​ക്ക്​ പു​റ​മെ അ​മി​ത​വേ​ഗ​വും ഇ​വ ക​ണ്ടെ​ത്തും.

ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം… https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *