അവധിക്കാലം ആഘോഷമാക്കി കതാറ
ദോഹ: ഒന്നും രണ്ടുമല്ല… ഒരു നൂറു കൂട്ടും ക്യാമ്പുകൾ തന്നെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയായത്. വേനലവധി കാലത്ത് സ്കൂളുകളെല്ലാം അടച്ചപ്പോൾ കനത്ത ചൂടിനിടയിലും ഒട്ടും മുഷിയാൻ അനുവദിച്ചില്ല. ഖത്തറിലെ വിദ്യാർഥികൾക്കായി ഒരു ഡസനിലേറെ കല-കായിക-കരകൗശല വിരുന്നുകളോടെയായിരുന്നു കതാറ കൾചറൽ വില്ലേജ് ഇത്തവണ വേനലവധി ക്യാമ്പ് സംഘടിപ്പിച്ചത്.
രണ്ടുമാസത്തെ വേനൽ അവധിയും കഴിഞ്ഞ് സ്കൂളുകളെല്ലാം ആഗസ്റ്റ് 27ഓടെ സജീവമാകുന്നതിന് മുമ്പായി കഴിഞ്ഞ ദിവസത്തോടെ തന്നെ ആഘോഷങ്ങളുടെ വേനലവധി ക്യാമ്പിന് കതാറയില സമാപനമായി.
ഖത്തർ ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ, ഇസ്ലാമിക മതകാര്യ മന്ത്രാലയം, ഖത്തർ റെഡ് ക്രസന്റ്, അൽ ജസീറ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, നൊമാസ് സെന്റർ, ഷൂട്ടിങ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഏതാണ്ട് ഒരു മാസത്തോളം നീണ്ട വൈവിധ്യമാർന്ന ക്യാമ്പുകൾക്ക് കതാറ സാക്ഷിയായത്.
വേനലവധിയെ പഠനത്തിന്റെയും പരിശീലനത്തിന്റെയും നന്മയുള്ള കാലമാക്കിമാറ്റാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. കുട്ടികളിലെ കല,കായിക, വിനോദ മികവുകൾക്ക് പ്രോത്സാഹനം നൽകുക, നിത്യജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി വികസിപ്പിക്കുക, വ്യക്തിത്വ വികസനം തുടങ്ങിയവയെല്ലാം ലക്ഷ്യമിട്ടായിരുന്നു വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്യാമ്പ് അരങ്ങേറിയത്.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)