how to turn off internet വാട്ട്സ്ആപ്പിൽ മാത്രമായി നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാൻ ഒരു എളുപ്പ വഴി
യൂ ടൂബിലെ പ്രീയപ്പെട്ട വീഡിയോകൾ കാണുമ്പോൾ വാട്സ് ആപ്പ് സന്ദേശങ്ങൾ നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ? എന്നാൽ അതിനൊരു പരിഹാരമാവുമായി എത്തിയിരിക്കുകയാണ് ‘പോസ് ഇറ്റ്’ എന്ന മൊബൈൽ ആപ്പ്. ഇനി വാട്സ് ആപ്പ് സന്ദേശങ്ങളിലേക്ക് ശ്രദ്ധ പോകാതെ സംഗീതമോ ഇന്റഗ്രാമോ, ഫേസ്ബുക്കോ, ട്വിറ്ററോ നിങ്ങൾക്ക് ഉപയോഗിക്കാനാവും.
മൊബൈലിലെ മറ്റെല്ലാ ആപ്പുകളും ഒരേ ഇന്റർനെറ്റ് സൗകര്യത്താൽ പ്രവർത്തിക്കുമ്പോൾ വാട്സ് ആപ്പ് മാത്രമായി ഓഫ് ചെയ്ത് വയ്ക്കാനുള്ള സൗകര്യമാണ് ‘പോസ് ഇറ്റ്’ എന്ന ആപ്ലിക്കേഷനിലൂടെ സാദ്ധ്യമാവുന്നത്.
വാട്സ് ആപ്പിൽ എത്തുന്ന സന്ദേശങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ വൈഫൈ ഓഫ് ചെയ്യാതെ തന്നെ പോസ് ഇറ്റിലൂടെ വാട്സ് ആപ്പ് മെസേജിൽ നിന്ന് രക്ഷപ്പെടാനാവും. വാട്സ് ആപ്പ് ആപ്പ് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാനം.
ആപ്പിന്റെ മറ്റു പ്രത്യേകതകൾ
മീറ്റിംഗ് മോഡ്: ഏതൊരു ആപ്പിനും നിശ്ചിത സമയത്തേക്ക് ടേൺ ഓഫ് ചെയ്യാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു. നിശ്ചിത സമയം അവസാനിച്ചാൽ ആപ്പുകൾ ഇന്റർ നെറ്റ് ഓഫാണെങ്കിലും പ്രവർത്തന സജ്ജമാകും.ഗെയിമുകൾ ഉപയോഗിക്കുന്നവർക്ക് മറ്റ് ആപ്പുകൾ ഓഫ് ചെയ്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.
സ്റ്റാറ്റസ് സേവർ: സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്റ്റാറ്റസുകൾ സേവ് ചെയ്യാൻ ആപ്പ് നിങ്ങളെ സഹായിക്കുന്നു. സ്റ്റാറ്റ്സ് കണ്ടതിന് ശേഷം ആപ്പിലെത്തി ഫോട്ടോ ഗ്യാലറിയിൽ സേവ് ചെയ്യാം. ആപ്ലിക്കേഷനിൽ ഇമേജ് കാണുന്നതിനും വീഡിയോ പ്ലേ ചെയ്യുന്നതിനും സൗകര്യമുണ്ട്.
കോൺടാക്ടിൽ ഇല്ലാത്തവർക്ക് മേസേജ് അയക്കാൻ
നമ്മുടെ കോൺടാക്ടിൽ ഇല്ലാത്തവർക്ക് മേസേജ് അയക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. നമ്പർ ടൈപ് ചെയ്ത ശേഷം മെസേജ് അയക്കാൻ സാധിക്കും.
ഡിലീറ്റ് ചെയ്ത മേസേജ്: ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാൽ ഡീലീറ്റ് ചെയ്ത മേസേജുകൾ ആപ്പിൽ കയറിയാൽ കാണാൻ സാധിക്കും. ഡീലീറ്റ് മെസേജ് എന്ന ഫീച്ചറിൽ ഇവ ലഭ്യമാവും.
സെലക്ട് ചെയ്ത ആപ്പുകൾ മാത്രം ഇന്റർ നെറ്റ് ഇല്ലാതെ പ്രവർത്തിക്കുകയും മറ്റുള്ളവ ഫോണിൽ സുഗമമായി ഉപയോഗിക്കാം എന്നതുമാണ് ‘ പേസ് ഇറ്റി’ന്റെ പ്രധാന ഗുണമേന്മ.
DOWNLOAD NOW : CLICK HERE
Comments (0)