Posted By user Posted On

ഓൺലൈൻ സ്ക്രാച്ച് കാർഡ് ഗെയിമുകൾ: സമ്മാന പെരുമഴുമായി യുഎഇ ലോട്ടറിയുടെ പുതിയ അവസരങ്ങൾ; ‘സ്വന്തമാക്കാം ഈ സൗഭാഗ്യങ്ങൾ’

യുഎഇയിലെ ആദ്യത്തെയും ഫെഡറൽ ലൈസൻസുള്ള ഏക ലോട്ടറിയുമായ യുഎഇ ലോട്ടറി, 18 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്ക് കൂടുതൽ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നു. 10 ലക്ഷം ദിർഹം വരെ സമ്മാനങ്ങൾ നേടാൻ കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് നാല് പുതിയ ഓൺലൈൻ സ്ക്രാച്ച് കാർഡ് ഗെയിമുകളാണ് യുഎഇ ലോട്ടറി പുറത്തിറക്കിയിരിക്കുന്നത്.

100,000,000 ദിർഹത്തിന്റെ ലക്കി ഡേ ഗ്രാൻഡ് പ്രൈസും മറ്റ് ഉയർന്ന മൂല്യമുള്ള സമ്മാനങ്ങളും ഉൾക്കൊള്ളുന്ന ദ്വൈവാര ലൈവ് ഡ്രോകൾക്ക് പുറമെയാണ് ഈ സുവർണ്ണാവസരം. പുതിയ സ്ക്രാച്ച് കാർഡുകൾ യുഎഇ ലോട്ടറിയുടെ വെബ്സൈറ്റായ www.theuaelottery.aeൽ നിന്ന് ഇപ്പോൾ വാങ്ങാൻ കഴിയും. ചെറിയ സമ്മാനങ്ങൾ മുതൽ വലിയ സമ്മാനങ്ങൾ വരെ നേടാൻ സാധിക്കുന്ന വിവിധ എൻട്രി പോയിന്റുകളോടുകൂടിയതാണ് പുതിയ സ്ക്രാച്ച് കാർഡുകൾ.

പുതിയ സ്ക്രാച്ച് കാർഡ് ഓപ്ഷനുകൾ താഴെ പറയുന്നവയാണ്:
∙ കാരക് കാഷ് (5 ദിർഹം എൻട്രി – 50,000 ദിർഹം വരെ നേടാം)
∙ ഫോർച്യൂൺ ഫെസ്റ്റിവൽ (10 ദിർഹം എൻട്രി – 100,000 ദിർഹം വരെ നേടാം)
∙ ഗോൾഡൻ ഡൈനാസ്റ്റി (20 ദിർഹം എൻട്രി – 300,000 ദിർഹം വരെ നേടാം)
∙ മിഷൻ മില്യൻ (50 ദിർഹം എൻട്രി – 1,000,000 ദിർഹം വരെ നേടാം)

നിലവിലുള്ള മറ്റ് സ്ക്രാച്ച് കാർഡുകൾ:
∙ ഒയാസിസ് ബൊണാൻസ (5 ദിർഹം എൻട്രി – 50,000 ദിർഹം വരെ നേടാം)
∙ കോപ്പർ കപ്പ്സ് (10 ദിർഹം എൻട്രി – 100,000 ദിർഹം വരെ നേടാം)
∙ മെഗാ സെയിൽസ് (20 ദിർഹം എൻട്രി – 300,000 ദിർഹം വരെ നേടാം)
∙ ഗോൾഡൻ 7 (50 ദിർഹം എൻട്രി – 1,000,000 ദിർഹം വരെ നേടാം)

2024ൽ ആരംഭിച്ച യുഎഇ ലോട്ടറി രാജ്യത്തെ ആദ്യത്തെ നിയന്ത്രിത ലോട്ടറിയാണ്. ഇത് ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (GCGRA) യുടെ മേൽനോട്ടത്തിൽ ദ് ഗെയിം (The Game LLC) ആണ് നടത്തുന്നത്. ഇന്നുവരെ, 80ൽ അധികം താമസക്കാർക്ക് 100,000 ദിർഹം വീതം ലഭിച്ചിട്ടുണ്ട്. 8 ദശലക്ഷത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് നേടാനുള്ള സാധ്യതയുമുണ്ട്

യുഎഇ ലോട്ടറിയിൽ പങ്കെടുക്കുന്നവർക്ക് 100 AED മുതൽ100 ​​million AED വരെയുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. 5 AED മുതൽ1 million ദിർഹം വരെയുള്ള സ്ക്രാച്ച് കാർഡുകൾ ലഭ്യമാണ്. വെബ്സൈറ്റ് വഴി ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ കഴിയുമെങ്കിലും പുതിയ ആപ്പ് ഉടൻ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു.

അടുത്ത വർഷം, പ്രതിദിന ഡ്രോ ഗെയിമുകൾ ഉൾപ്പെടെ പുതിയ ഗെയിമുകൾ അവതരിപ്പിച്ച് യുഎഇ ലോട്ടറി കൂടുതൽ മികച്ച അവസരങ്ങൾ ലോട്ടറി പ്രേമികൾക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ഫിസിക്കൽ സ്ക്രാച്ച് കാർഡുകളുടെയും പോയിന്റ് ഓഫ് സെയിലുകളുടെയും കൂടുതൽ ആളുകളിലേക്ക് എത്താനും യുഎഇ ലോട്ടറി ലക്ഷ്യമിടുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version