
ഖത്തറിൽ വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്, നടപടിയുമായി അധികൃതർ
ദോഹ: ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് പലർക്കും മെസ്സേജ് ലഭിച്ചത്. ‘നിങ്ങളുടെ വാഹനത്തിന്റെ പേരിൽ ഗതാഗത നിയമലംഘനത്തിന് പിഴയുണ്ട്. അധിക പിഴ ഒഴിവാക്കുന്നതിനായി ഉടൻ തന്നെ താഴെ കാണുന്ന ലിങ്ക് വഴി പണം അടച്ചു തീർക്കണമെന്ന’ മുന്നറിയിപ്പുമായാണ് എസ്.എം.എസ് സന്ദേശങ്ങൾ ലഭിച്ചത്. വാഹനം ഇല്ലാത്തവർക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചു.
ചിലർക്ക് സർക്കാറിന്റെ കേന്ദ്രീകൃത വെബ്സൈറ്റായ ഹുകൂമി (https://hukoomi.gov.qa) യുമായി സാമ്യതയുള്ള യുആർഎൽ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മെട്രാഷ് ആപ്പിന്റെ യുആർഎൽ എന്ന് തെറ്റുധരിപ്പിക്കുന്ന തരത്തിലും മെസ്സേജുകൾ ചിലർക്ക് ലഭിക്കുന്നുണ്ട്. സംഭവത്തിൽ നടപടിയുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.പിടികൂടുന്നവർക്കെതിരെ കനത്ത പിഴയും ഈടാക്കുമെന്നും ഖത്തർ പോലീസ് മുന്നറിയിപ്പ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)