
ശക്തമായ വളർച്ചയും പുതിയ റെക്കോർഡുകളും, 2024-25 ക്രൂയിസ് സീസൺ അവസാനിച്ചതായി മാവാനി ഖത്തർ
രാജ്യത്തെ സമുദ്ര ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായ ദോഹ തുറമുഖത്ത് 2024-2025 ക്രൂയിസ് സീസൺ ഔദ്യോഗികമായി അവസാനിപ്പിച്ചതായി മവാനി ഖത്തർ അറിയിച്ചു. പുതിയ റെക്കോർഡുകളും ശക്തമായ വളർച്ചയും നേടിയാണ് ഈ സീസൺ വലിയ വിജയമായത്.
ദോഹ തുറമുഖം 396,000-ത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്യുകയും 87 ക്രൂയിസ് കപ്പലുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 5% വർധനവും ക്രൂയിസ് കോളുകളിൽ 19% വർധനവുമാണ് ഇത്. നോർവീജിയൻ സ്കൈ എന്ന ക്രൂയിസ് കപ്പലിന്റെ ആദ്യ സന്ദർശനത്തോടെയാണ് സീസൺ അവസാനിച്ചത്.
മെയിൻ ഷിഫ് 4, എംഎസ്‌സി യൂറിബിയ, എഐഡിഎപ്രൈമ, കോസ്റ്റ സ്മെറാൾഡ, സെലെസ്റ്റിയൽ ജേർണി എന്നിവയുൾപ്പെടെ നിരവധി പ്രശസ്ത ക്രൂയിസ് കപ്പലുകൾ ഈ സീസണിൽ സന്ദർശിച്ചു. ആഗോള ക്രൂയിസ് റൂട്ടുകളിൽ ദോഹ ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമായി മാറുന്നുവെന്ന് കാണിക്കുന്ന അഞ്ച് കപ്പലുകൾ ഖത്തറിൽ ആദ്യമായി സ്റ്റോപ്പ് നടത്തി.
അറേബ്യൻ ഗൾഫിലെ ഒരു പ്രധാന സ്റ്റോപ്പായി ദോഹ തിരഞ്ഞെടുക്കുന്ന ആഡംബര ക്രൂയിസ് കപ്പലുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. ദോഹ തുറമുഖത്തിന്റെ ആധുനിക സൗകര്യങ്ങളിലും സുഗമമായ സേവനങ്ങളിലും ക്രൂയിസ് കമ്പനികൾ വിശ്വസിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)