ഒരു നിമിഷത്തെ അശ്രദ്ധ, റോഡിൽ തലകീഴായി മറിഞ്ഞ് കാർ, ഗുരുതര കുറ്റമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി യുഎഇ പൊലീസ്
അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകി അബുദാബി പൊലീസ്. ഒരു നിമിഷത്തെ അശ്രദ്ധ ജീവൻ നഷ്ടപ്പെടാൻ വരെ കാരണമായേക്കാം. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ കാരണം.ഗൾഫ് ട്രാഫിക് വീക്കിൻറെ ഭാഗമായാണ് 57 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ അബുദാബി പൊലീസ് പുറത്തുവിട്ടത്. ഇതിൽ മൂന്ന് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണ് ഉള്ളത്. ആദ്യത്തെ അപകടത്തിൽ മൂന്നാമത്തെ ലെയിനിലൂടെ പോകുകയായിരുന്ന വെള്ള കാറിൽ അമിതവേഗത്തിലെത്തിയ സെഡാൻ കാർ ഇടിക്കുകയായിരുന്നു. കാറിലിടിച്ച ശേഷം സെഡാൻ റോഡിൻറെ ഇടത് ഭാഗത്തെ സുരക്ഷാ ബാരിയറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ടാമത്തെ സംഭവത്തിൽ തിരക്കേറിയ ട്രാഫികിൽ വേഗം കുറച്ച് നിര നിരയായി കാറുകൾ പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ ഒരു കാർ മറ്റൊരു കാറിലും തുടർന്ന് നിരവധി വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. മൂന്നാമത്തെ അപകടത്തിൽ അശ്രദ്ധമായി പാഞ്ഞെത്തിയ വാഹനം റോഡിൻറെ നടുവിലെ ബാരിയറിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഈ മൂന്ന് അപകടങ്ങൾക്കും കാരണമായത്. അശ്രദ്ധമായി വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. 800 ദിർഹം പിഴയും നാല് ബ്ലാക് പോയിൻറുകളും ലഭിക്കാവുന്ന കുറ്റമാണിത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാവുന്ന കുറ്റമാണ്. ഡ്രൈവിങ്ങിനിടെ വാഹനം ഉപയോഗിക്കരുതെന്ന് അബുദാബി പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)