
ഗൾഫിലെ കാൻസർ രോഗികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷൂറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും
കാൻസർ രോഗികൾക്ക് വൻ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇൻഷൂറൻസ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാൾക്ക് കാൻസർ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞതു മുതലുള്ള ചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങൾ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ഹോം കെയർ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതു വരെയുള്ള സമഗ്രമായ സപ്പോർട്ട് പ്രോഗ്രാമാണ് മുൻനിര ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ മെറ്റ് ലൈഫ് ഗൾഫ് മേഖലയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയുമായി നടപ്പിലാക്കുന്നത്.ഒരോ രോഗിക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും മറ്റു ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കേസ് മാനേജറെ ചുമതലപ്പെടുത്തുന്നത് ഉൾപ്പെടെ വിപുലമായ പരിപാടികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. രോഗികൾക്ക് അവരുടെ മെഡിക്കൽ ആവശ്യങ്ങൾക്കും പോളിസി കവറേജിനും അനുസൃതമായി സേവനങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. യാത്രാ വേളകളിൽ ഉൾപ്പെടെ മരുന്നുകൾ എത്തിച്ചു നൽകുന്നതിനും ആവശ്യമായ സന്ദർഭങ്ങളിൽ ഹോം നഴ്‌സിംഗ് സേവനങ്ങൾ ഒരുക്കുന്നതിനും സപ്പോർട്ട് പ്രോഗ്രാമിൽ സൗകര്യമുണ്ട്. ഇൻഷൂറൻസ് പോളിസിയുള്ളവർക്ക് കാൻസർ രോഗനിർണയവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ, ആവശ്യമായ സഹായത്തിന്റെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ സമർപ്പിച്ച് സപ്പോർട്ട് പ്രോഗ്രാമിൽ എന്റോൾ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)