
ഖത്തർ കുടുംബദിനം: ടിക്കറ്റിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ ∙ ഏപ്രിൽ 15 ന് ഖത്തർ കുടുംബദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ടിക്കറ്റിൽ ഇളവ് പ്രക്യപിച്ച് ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ്. ഇന്ന് ചൊവ്വാഴ്ച നടത്തുന്ന ബുക്കിങ്ങുകൾക്കുള്ള പ്രീമിയം, ഇക്കണോമി ഫ്ലൈറ്റ് ടിക്കറ്റുകളിൽ 10 ശതമാനം കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 2025 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ഇന്ന് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ഈ കിഴിവ് ബാധകമാവുക യാത്രക്കാർക്ക് ഇന്ന് തന്നെ ഖത്തർ എയർവേയ്സ് പ്രിവിലേജ് ക്ലബ്ബിൽ ചേരാനും 4,000 ബോണസ് ഏവിയോസ് പോയിന്റുകൾ വരെ നേടാനുമുള്ള അവസരവും ഓഫറിൽ ഉണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)