
വിമാനത്തിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല, ചാർജർ കൊടുത്തിന് പ്രത്യുപകാരം, നിറകയ്യടി; യുഎഇ വിമാനത്തിലെ കൗതുകം
ആസാം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിൽ വെച്ച് സഹയാത്രികൻറെ കയ്യിൽ നിന്ന് വാങ്ങിയ ചാർജർ അദ്ദേഹം തിരികെ നൽകാൻ മറന്നുപോയിരുന്നു. എന്നാൽ പിന്നീട് ഈ യാത്രക്കാരനെ തേടി കണ്ടുപിടിച്ച് ചാർജർ നൽകുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി.
എമിറേറ്റ്സ് എയർലൈൻസിൻറെ ദില്ലി-ദുബൈ വിമാനത്തിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ആഴ്ച ഹിമന്ത ശർമ്മ വിമാനയാത്രക്കിടെ സഹയാത്രികൻറെ കയ്യിൽ നിന്ന് പ്ലഗ്ഗും ചാർജിങ് കേബിളും വാങ്ങിയിരുന്നു. ഹിമന്ത ബിശ്വ ശർമ്മയെ യാത്രക്കാരന് തിരിച്ചറിയാനായില്ല. തൻറെ കൂടെ യാത്ര ചെയ്യുന്നത് മുഖ്യമന്ത്രി ആണെന്നറിയാതെയാണ് ഇദ്ദേഹം ചാർജർ നൽകിയത്. എന്നാൽ ശർമ്മ ഉറങ്ങിപ്പോകുകയും ചെയ്തു. വിമാനം ദുബൈയിൽ ലാൻഡ് ചെയ്തപ്പോഴാണ് ഉറക്കമുണർന്നത്. ഈ സമയത്ത് യാത്രക്കാരൻ ദുബൈയിൽ ഇറങ്ങി. ചാർജർ തിരികെ നൽകാനും ശർമ്മക്ക് കഴിഞ്ഞില്ല. ആംസ്റ്റർഡാമിൽ എത്തിയപ്പോഴാണ് ശർമ്മ താൻ ചാർജർ തിരികെ നൽകിയില്ലെന്ന കാര്യം ഓർത്തത്.
തുടർന്ന് തൻറെ കൂടെ യാത്ര ചെയ്ത ആ യാത്രക്കാരനെ കണ്ടെത്താനായി ശർമ്മ എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചു. പോസ്റ്റ് വൈറലായതോടെ യാത്രക്കാരനെ കണ്ടെത്താനായി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ദീപക് കപൂറാണ് ശർമ്മക്ക് ചാർജർ നൽകിയത്. തുടർന്ന് ഇദ്ദേഹത്തിന് ചാർജർ തിരികെ നൽകിയ ശർമ്മ നന്ദി സൂചകമായി ആസാം സംസ്കാരത്തിൻറെ പ്രതീകമായ, കൈകൊണ്ട് നെയ്ത വസ്ത്രം ആസ്സാമീസ് ഗമോച്ചയും നൽകി.
എന്നെക്കുറിച്ച് ഒന്നും അറിയാതെയാണ് ദീപക് ചാർജർ നൽകിയത്. അദ്ദേഹത്തിൻറെ ആ നിസ്വാർഥ പ്രവൃത്തി എന്നെ ആഴത്തിൽ സ്പർശിച്ചു. ആ കാരുണ്യം ആദരിക്കപ്പെടേണ്ടതാണെന്ന് തോന്നി- ഹിമന്ത ശർമ്മ കുറിച്ചു. ചെറിയൊരു കാര്യം പോലും അഭിനന്ദിക്കുകയും ദീപകിന് നന്ദി അറിയിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ നിറകയ്യടിയാണ് ലഭിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)