Posted By user Posted On

തിരക്കും നിരക്കും അധികമില്ലാതെ മലയാളികൾക്ക് നാട്ടിലേക്ക് പറക്കാം; ഇൻഡിഗോയുടെ യുഎഇ – കേരള പുതിയ സർവീസ് ഉടൻ

യുഎഇ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഈ വരുന്ന മെയ് 15 മുതല്‍ യുഎഇയിലെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കുക്കുകയാണ്. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് ഇൻഡിഗോയുടെ പുതിയ വിമാന സർവീസുകൾ. അവധിക്കാല തിരക്കിനും ഉയർന്ന ടിക്കറ്റ് നിരക്കിലും ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് ഇത്. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക് വരിക. ഇന്ത്യൻ തുകയായ 8899 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുകയെന്നാണ് കമ്പനി ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ 22 മുതൽ കണ്ണൂരിലേക്ക് ടിക്കറ്റ് നിരക്ക് 615 ദിർഹമായി ഉയരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.മെയ് 16 മുതൽ ഇൻഡിഗോ ഫുജൈറയിലേക്ക് മുംബൈ,കണ്ണൂർ എന്നീ രണ്ട് റൂട്ടുകളിൽ പ്രതിദിന സർവീസുകളും നടത്തും.പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.ഇതുൾപ്പെടെ ആഴ്ചയിൽ മൊത്തം 10,394 പേർക്ക് കേരളത്തിലേക്ക് ഇനി യാത്ര ചെയ്യാനാകും.മുംബൈയിൽ നിന്നും ഫുജൈറയിലേക്കുള്ള ആദ്യത്തെ ഫ്ലൈറ്റ് രാവിലെ 8.10 നാണ്.ഇത് ഫുജൈറയിൽ രാവിലെ 9.30ന് എത്തിച്ചേരും.തിരിച്ച് ഫുജൈറയിൽ നിന്നും 10.30ന് സർവീസ് പുറപ്പെടും.അത് ഉച്ചയ്ക്ക് 2.55ന് മുംബൈയിലെത്തും.കണ്ണൂരിൽ നിന്നും ഫുജൈറയിലേക്കുള്ള ആദ്യ സർവീസ് രാത്രി 8.55 നാകും പുറപ്പെടുക.അത് രാത്രി 11.25ന് ഫുജൈറയിലെത്തും.തിരികെ ഫുജൈറയിൽ നിന്നും പുലർച്ചെ 3.40ന് പുറപ്പെടുന്ന ഫൈറ്റ് രാവിലെ 9 മണിക്ക് കണ്ണൂരിലെത്തും.അതേസമയം യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ ഉള്ളവർക്ക് ഫുജൈറ വിമാനത്താവളത്തിൽ എത്തി ചേരുന്നതിനായി ദുബായ് , ഷാർജ, അജ്മാൻ എന്നിവിടങ്ങളിൻ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടായിരിക്കുമെന്നും ഇൻഡിഗോ എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളുടെ നിരക്കിൽ ഇളവുകളും ലഭിക്കുന്നതായിരിക്കും. ഇൻഡിഗോ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ അബുദാബി, ദുബായ്,ഷാർജ, റാസൽഖൈമ എന്നിവിടങ്ങൾക്ക് ശേഷമുള്ള യുഎഇയിലെ അഞ്ചാമത്തെയും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറായി ഫുജൈറ മാറുകയും ചെയ്യും.പുതിയ സൽവീസുകൾ ആരംഭിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.അവധിക്കാലമായതോടെയുള്ള തിരക്കിനും വലിയ വെല്ലുവിളി ആയിരുന്ന വിമാന ടിക്കറ്റ് നിരക്കിനും ഇതോടെ പകുതി പരിഹാരവും ലഭിച്ചിരിക്കുകയാണ്.ഈ പുതിയ സർവീസുകൾ നിലവിൽ വരുന്നതോടെ യുഎഇയിലെ ഫുജൈറയിൽ താമസിക്കുന്നവർക്കും അവിടെ എത്തുന്നവർക്കും മുംബൈയിലേക്കും കണ്ണൂരിലേക്കുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാകും.യാത്രാ സമയം കുറയുന്നതിനും കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കുന്നതിനും ഇത് ഉപകരിക്കുകയും ചെയ്യും.ഈ പുതിയ വിമാന സർവീസ് യുഎഇയുടെ പ്രധാന എമിറേറ്റായ ഫുജൈറയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ സഹായകമാകുമെന്നും ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *