
ഖത്തറിൽ അനധികൃത ഉപ്പ് നിർമാണം; നടപടിയുമായി പരിസ്ഥിതി മന്ത്രാലയം
ദോഹ: ഖത്തറിൽ അനധികൃത ഉപ്പ് നിർമാണം നടത്തിയ സംഘത്തിനെതിരെ നടപടി സ്വീകരിച്ച് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മധ്യമേഖലയിലെ സബ്ഖത് അൽ സാഗിൻ പ്രദേശത്തുവെച്ചാണ് അനധികൃതമായി ഉപ്പ് നിർമാണം നടത്തിയ സംഘത്തെ പിടികൂടിയത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം അറിയിച്ചു.
പ്രകൃതിവിഭവങ്ങൾ നിയമവിരുദ്ധമായി കടത്തിയതിന്റെ പേരിലാണ് നടപടി.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും ഭാഗമായി തുടരുന്ന ശക്തമായ പരിശോധനകളിലാണ് നിയമലംഘനം കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം സമൂഹ മാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
അതിനിടെ അൽ കറാന മേഖലയിൽ പരിസ്ഥിതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചുകയറി കെട്ടിടാവശിഷ്ടങ്ങൾ തള്ളിയ ലോറിക്കെതിരെയും പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചു. വാഹനം പിടിച്ചെടുത്ത അധികൃതർ ട്രക്ക് ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)