ഗാർഹിക തൊഴിലാളികളുടെ നിയമനം എളുപ്പമാക്കുന്നു: പുതിയ നിയമങ്ങളുമായി യുഎഇ
യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ നിയമന പ്രക്രിയ ലളിതമാക്കുന്നതിനായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇത് നിരവധി പ്രധാന ഉത്തരവാദിത്തങ്ങൾ തൊഴിലുടമകളിൽ നിന്ന് ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളിലേക്ക് മാറ്റുന്നതാണ്. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മികച്ച പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്.പുതുക്കിയ ചട്ടങ്ങൾ പ്രകാരം, തൊഴിലുടമകൾക്ക് വേണ്ടി വിവിധ സേവനങ്ങൾ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിൽ മന്ത്രാലയത്തിന് അപേക്ഷകൾ ഇലക്ട്രോണിക് ആയി സമർപ്പിക്കൽ, സ്വീകരിക്കൽ, അച്ചടിക്കൽ, മെഡിക്കൽ പരിശോധനകളിൽ സഹായം നൽകൽ, എമിറേറ്റ്‌സ് ഐഡി കാർഡുകൾ നൽകൽ എന്നിവ ഉൾപ്പെടുന്നു.പഴയതിൽ നിന്നും വിത്യസ്ഥമായി ചില അധിക ജോലികൾ ഏജൻസികൾ പുതുതായി ചെയ്യേണ്ടതുണ്ട്. ഒന്നാമതായി തൊഴിലിന് മുമ്പുള്ള അഭിമുഖങ്ങൾ വാഗ്ദാനം ചെയ്യുക, തൊഴിലാളികളെ അവരുടെ റോളുകൾക്കായി പരിശീലിപ്പിക്കുക, റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യം ഒരുക്കുക എന്നിവയാണ് അധിക ഉത്തരവാദിത്തങ്ങൾ. ഈ മെച്ചപ്പെടുത്തിയ സേവനങ്ങൾ ഏജൻസികൾ വ്യക്തമായി രൂപപ്പെടുത്തുകയും അവരുടെ ലൈസൻസുള്ള പ്രവർത്തനങ്ങളുടെ പരിധിയിൽ ഔപചാരികമായി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ഗാർഹിക തൊഴിലാളികൾക്ക് മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രിന്റിംഗ് സേവനങ്ങൾ നൽകുന്നതിന് ഏജൻസികൾക്ക് ഇപ്പോൾ ലൈസൻസ് അപേക്ഷിക്കാം. ബന്ധപ്പെട്ട സാമ്പത്തിക വികസന വകുപ്പുകളിൽ നിന്നുള്ള അവരുടെ ബിസിനസ് ലൈസൻസിൽ “പ്രിന്റിംഗ് സേവനങ്ങൾ നൽകുന്നമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ മാത്രമേ ഈ പ്രവർത്തനം ഏജൻസികൾക്ക് ചെയ്യാൻ സാധിക്കുകയുള്ളു.ബ്രാഞ്ച് ഓഫീസുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് അഞ്ച് പ്രധാന വ്യവസ്ഥകൾ മന്ത്രാലയം നൽകിയിട്ടുണ്ട്. ഒരേ എമിറേറ്റിനുള്ളിലോ മറ്റ് എമിറേറ്റുകളിലോ ശാഖകൾ തുറക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ബിസിനസ് അളവിന് ആനുപാതികമായി ബാങ്ക് ഗ്യാരണ്ടിയുടെയോ ഇൻഷുറൻസിന്റെയോ ക്രമീകരണം നടത്തണം. പ്രാദേശിക ലൈസൻസിംഗ് അതോറിറ്റി ചട്ടങ്ങൾ പാലിക്കണം, എന്ത് ലെെസൻസിനായി അപേക്ഷിക്കമ്പോഴും രേഖകൾ മുഴുവൻ നൽകണം, ഓരോ ബ്രാഞ്ചിനും പ്രത്യേക ബാങ്ക് ഗ്യാരണ്ടികൾ സമർപ്പിക്കണം.ഏജൻസികൾ അംഗീകാരം ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അവരുടെ ലൈസൻസുള്ള ശാഖകൾ തുറക്കണം. മന്ത്രാലയ പുറത്തിറക്കിയ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ഇവയാണ്;
ദുബായ് കൊമേഴ്‌സ്യൽ ബാങ്കിൽ നിന്ന് ഇ-ദിർഹം ഉപകരണങ്ങൾക്ക് അപേക്ഷ സമർപ്പിക്കു, പുറത്ത് സ്ഥാപിക്കുന്ന ബോഡുകളുടെ ഡിസൈൻ അംഗീകാരത്തിനായി സമർപ്പിക്കുക, ഇന്റീരിയർ, ടെക്‌നിക്കൽ ജോലികൾ പൂർത്തിയാക്കുക, ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികൾ നൽകുക, മന്ത്രാലയത്തിന് മുഴുവൻ രേഖകളുടേയും യഥാർത്ഥ പകർപ്പുകൾ സമർപ്പിക്കുക, മന്ത്രാലയത്തിന്റെ ലേബർ ഹൗസിംഗ് സിസ്റ്റത്തിൽ ഗാർഹിക തൊഴിലാളികളുടെ താമസ സൗകര്യം രജിസ്റ്റർ ചെയ്യുക എന്നിവയാണ് മറ്റ് ഘട്ടങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)