Posted By user Posted On

വാട്സാപ്പ് ഗ്രൂപ്പുകളിൽ ‘പണിമുടക്ക്’; ആഗോളതലത്തിൽ സാങ്കേതിക തകരാർ

ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാർ. ആഗോളതലത്തിൽ പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി ഉയരുന്നു. ഗ്രൂപ്പുകളിൽ മെസേജ് ഡെലിവർ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. വാട്സാപ്പ് ആപ്പിലും വാട്സാപ്പ് വെബ്ബിലും പ്രശ്നം നേരിടുന്നുണ്ട്.

മെസേജുകൾ അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി 81 ശതമാനം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഔട്ടേജ് ട്രാക്കിങ് പ്ലാറ്റ്ഫോമായ ഡൗൺ ഡിറ്റക്ട‍ർ വ്യക്തമാക്കുന്നു. വാട്സാപ്പ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിടുന്നുണ്ടെന്ന് 16 ശതമാനം പേ‍ർ റിപ്പോർട്ട് ചെ്തിട്ടുണ്ട്. അതേസമയം വ്യക്തിപരമായി മെസേജുകൾ അയയ്ക്കാൻ കഴിയുന്നുണ്ട്.മെസേജ് ഡെലിവറാകുന്നതിന് പുറമേ, സ്റ്റാറ്റസ് അപ്ലോഡ് ചെയ്യുന്നതിനും പ്രശ്നം നേരിടുന്നുണ്ടെന്ന് ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സമാന സാങ്കേതിക പ്രശ്നം നേരിടുന്നതായി ചില‍ർ പരാതിപ്പെടുന്നുണ്ട്. അതേസമയം സാങ്കേതിക തകരാ‍ർ സംബന്ധിച്ച് വാട്സാപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാട്സാപ്പ് ഉപയോക്താക്കൾ വ്യാപകമായി സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. വാട്സാപ്പ് ആപ്പ് വഴിയും വാട്സാപ്പ് വെബ് വഴിയും മെസേജ് അയയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചിരുന്നില്ല. വാട്സാപ്പ് കോളും തടസ്സപ്പെട്ടിരുന്നു. അന്ന് 9000ത്തിലധികം പരാതികളാണ് ഡൗൺ ഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.അതേസമയം ശനിയാഴ്ച രാവിലെ യൂണിഫൈഡ് പേയ്മെൻ്റ്സ് ഇൻ്റ‍ർഫേസി (യുപിഐ) ലും സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. ഇതോടെ ബിൽ പേയ്മെൻ്റുകളും ബിസിനസ് ഇടപാടുകളും തടസ്സപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് യുപിഐ സേവനങ്ങൾ തടസപ്പെട്ടതെന്നാണ് നാഷണൽ പേയ്മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ വിശദീകരണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *