
യുഎഇയിൽ ഉടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറി; വീട്ടുജോലിക്കാരിക്ക് വൻതുക പിഴ ചുമത്തി കോടതി
വീട്ടുടമയുടെ കുട്ടിയോട് ക്രൂരമായി പെരുമാറി വീട്ടുജോലിക്കാരിക്ക് വൻതുക പിഴ ചുമത്തി യുഎഇ കോടതി. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് തൊഴിലുടമയ്ക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കുഞ്ഞിനോട് ജോലിക്കാരി മോശമായി പെരുമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇത് കുട്ടിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കി. കേസ് ഫയൽ ചെയ്ത കുട്ടിയുടെ പിതാവ് നഷ്ടപരിഹാരമായി 51,000 ദിർഹം ആവശ്യപ്പെട്ടു, കേസ് ഫയൽ ചെയ്ത തീയതി മുതൽ 12% പലിശ ഈടാക്കി. കോടതി അവരെ കുറ്റക്കാരിയായി കണ്ടെത്തി, വീട്ടുജോലിക്കാരി കുട്ടിയുടെ രക്ഷിതാവിന് 10,000 ദിർഹം നൽകാൻ വിധിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)