
യുഎഇ: വിദേശ ബിസിനസുകളിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്ത്; രജിസ്ട്രേഷനില്‍ വന്‍ വര്‍ധനവ്
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ കമ്പനികളുടെ രജിസ്ട്രേഷനിൽ 173% വർധനവ് ഉണ്ടായതായി കണക്കുകള്‍. ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുംബൈയിൽ നടന്ന ദുബായ് – ഇന്ത്യ ബിസിനസ് ഫോറത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. ദുബായില്‍ മാത്രം രജിസ്റ്റർ ചെയ്ത 70,000-ത്തിലധികം സജീവ കമ്പനികളുണ്ട്. “ഇന്ത്യ എപ്പോഴും ദുബായിയുടെ മികച്ച വ്യാപാര പങ്കാളികളിൽ ഒന്നാണ്,” ദുബായ് ചേംബേഴ്‌സ് വൈസ് ചെയർമാൻ അഹമ്മദ് ബിൻ ബയാത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. “2019 മുതൽ 2023 വരെയുള്ള അഞ്ച് വർഷങ്ങളിൽ വിപണികൾ തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിന്റെ മൂല്യം 190 ബില്യൺ യുഎസ് ഡോളറായിരുന്നു, ഈ കാലയളവിൽ 23.7 ശതമാനം വളർച്ചയുണ്ടായി.” 2025 ലെ ആദ്യ പാദത്തിൽ 4,500 ൽ അധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്നു. ഇത് വർഷം തോറും 16.2 ശതമാനം വളർച്ച പ്രതിഫലിപ്പിക്കുന്നുണ്ട്. മത്സര നേട്ടങ്ങൾ കാരണം ഇന്ത്യൻ കമ്പനികൾക്ക് “ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രം” എന്ന നിലയിൽ ദുബായ് ഒരു “തന്ത്രപ്രധാനമായ സ്ഥാനം” വഹിക്കുന്നുണ്ടെന്ന് ദുബായ് ചേംബേഴ്സിന്റെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത എടുത്തുപറഞ്ഞു. “മുംബൈയിൽ ദുബായ് – ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിക്കുന്നത് രണ്ട് വിപണികളിലെയും ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ സുപ്രധാന മേഖലകളിലെ പുതിയ അവസരങ്ങൾ തിരിച്ചറിയുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)