Posted By user Posted On

പണം ഇരട്ടിയാക്കി ലാഭം കൊയ്യാം; വിദേശത്ത് വ്യാപാരിയിൽ നിന്നും 2 കോടി തട്ടിയെടുത്ത് പ്രവാസി മലയാളി

പണം ഇരട്ടിയാക്കി ലാഭം കൊയ്യാം എന്ന പറത്ത് വിദേശത്ത് വ്യാപാരിയിൽ നിന്ന പണം തട്ടിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയിൽ നിന്നു 2 കോടിയിലേറെ രൂപ വാങ്ങിയത്. തൃശൂർ വെൺമനാട് കുളങ്ങരത്തി പുളിക്കൽ കെ പി മുഹമ്മദ് ഉവൈസ് (33) ആണ് പിടിയിലായത്. സംഭവത്തിൽ കൂട്ടു പ്രതികളായ വി എം റാംസി മോൻ, അബ്ദുൽ സലാം എന്നിവർക്കായി അന്വേഷണം തുടരുന്നു. കഴിഞ്ഞ നവംബർ 19 മുതൽ ഡിസംബർ 11 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് തട്ടിപ്പു നടന്നത്. വിദേശത്ത് വച്ചു പരിചയപ്പെട്ട പ്രതി വിദേശ വ്യാപാരിയെ സുഹൃത്താക്കി മാറ്റി. പിന്നീട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു 2 മാസം പിന്നിട്ടിട്ടും ലാഭ വിഹിതവും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ മാർച്ച് 2 ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി ഇടക്കിടെ വിദേശത്തു നിന്നു നാട്ടിൽ വന്നു പോകുന്ന വിവരത്തെത്തുടർന്നു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ വരുന്നതായി അറിഞ്ഞ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി പുറത്തിറങ്ങുമ്പോൾ പിടികൂടുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ
മാറ്റി ചോദ്യം ചെയ്ത് വരികയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *