Posted By user Posted On

ഖത്തറിൽ ഇതാ കടലിന്റെ കാഴ്ചകളൊരുക്കി മത്സ്യബന്ധന പ്രദർശനം

ദോഹ ∙ മത്സ്യബന്ധനത്തിന്റെ അറിവ് പുതുതലമുറക്ക് കൈമാറിയും മത്സ്യബന്ധനത്തിന്റെ ചരിത്രം വരച്ചുകാട്ടിയും മത്സ്യബന്ധന പ്രദർശനത്തിന് പഴയ ദോഹ തുറമുഖത്ത് തുടക്കമായി. നാലു ദിവസങ്ങളിലായി വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെ നീണ്ടു നിൽക്കുന്ന പ്രദർശനം കടലിന്റെയും മത്സ്യബന്ധനത്തിന്റെയും ചരിത്രവും, വിശേഷവും പങ്കുവയ്ക്കുന്ന ഇടമായി മാറി. പ്രദർശനത്തിന്റെ ഉദ്ഘാടനം ഓൾഡ് ദോഹ തുറമുഖം സിഇഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല നിർവഹിച്ചു. മത്സ്യബന്ധന ഉൽപന്നങ്ങളെയും സേവനങ്ങളെയും സമഗ്രമായി പരിചയപ്പെടുത്തുന്ന പരിപാടിയായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോർണിഷിലെ മിന ഡിസ്ട്രിക്സിലെ തെക്കുഭാഗത്തായി മിനാ പാർക്കിലാണ് പ്രദർശനം നടക്കുന്നത്.

ഗൾഫ് മേഖലയിലയിലെ വിവിധ രാജ്യങ്ങളിലെയും പ്രാദേശിക തലത്തിലെയും 30ഓളം പ്രദർശകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അനുഭവ സമ്പത്തിനൊപ്പം, തത്സമയ കടൽ അനുബന്ധ പ്രകടനങ്ങളും മത്സ്യബന്ധന മത്സരവും ഉൾപ്പെടുന്നതാണ് പ്രദർശനം. കടൽ യാത്രക്കാർക്ക് അവശ്യ മത്സ്യബന്ധന ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. പ്രാദേശിക മത്സ്യബന്ധന ഉപകരണങ്ങൾ, ഗിയർ ബ്രാൻഡുകൾ, വിപണിയിലെ റീട്ടെയിലർമാർ, കമ്പനികൾ എന്നിവരുടെ വൈവിധ്യമാർന്ന ശേഖരങ്ങൾ പവലിയനുകളിൽ പ്രദർശനത്തിലുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *